കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്കിന് തീയിട്ടു
കോഴിക്കോട് അരൂർ പെരുമുണ്ടശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് സാമൂഹ്യ വിരുദ്ധർ തീവെച്ച് നശിപ്പിച്ചു. പെരുമുണ്ടശേരിയിലെ കുയ്യാലിൽ സുധീഷിന്റെ ഉടമസ്ഥതയിലുള്ള പാഷൻ പ്ലസ് ബൈക്കാണ് വീട്ട് മുറ്റത്ത് നിന്നിറക്കി കൊണ്ട് പോയി സമീപത്തെ റോഡിലിറക്കി തീ വെച്ച് നശിപ്പിച്ചത്.
പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. നാദാപുരം പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സുധീഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് സാമൂഹ്യ വിരുദ്ധർ തീവെച്ച് നശിപ്പിച്ചു.