കോഴിക്കോട് കുന്ദമംഗലത്ത് ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ. മുഹമ്മദ് ഷാഫി, വിനീത് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 10 ലക്ഷം രൂപ വിലവരുന്ന ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. വാഹനപരിശോധന നടത്തുന്നതിനിടെ യുവാക്കൾ കുടുങ്ങുകയായിരുന്നു.