മലയാറ്റൂരിൽ പാറമടക്ക് സമീപമുള്ള കെട്ടിടത്തിൽ സ്‌ഫോടനം; രണ്ട് പേർ മരിച്ചു
എറണാകുളം മലയാറ്റൂരിൽ പാറമടക്ക് സമീപത്തുണ്ടായ കെട്ടിടത്തിൽ സ്‌ഫോടനം. രണ്ട് പേർ മരിച്ചു. അതിഥി തൊഴിലാളികളാണ് മരിച്ച രണ്ട് പേരും. സേലം സ്വദേശി പെരിയണ്ണൻ, ചാമരാജ് നഗർ സ്വദേശി ഡി നാഗ എന്നിവരാണ് മരിച്ചത്.
കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് പെരിയണ്ണനും നാഗയും പന്ത്രണ്ട് ദിവസം മുമ്പ് ജോലിക്കായി തിരികെ എത്തിയത്. വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്ന രണ്ട് പേരും
പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. അപകടത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. പഞ്ചായത്തിന്റെ അനുമതിയോടുകൂടി പ്രവർത്തിക്കുന്നതാണ് പാറമട