സജി ചെറിയാൻ- പി പി ചിത്തരഞ്ജൻ വിഭാഗങ്ങൾ തമ്മിൽ തർക്കം; ആലപ്പുഴയിൽ സിപിഎം ഏരിയാ സമ്മേളനം നിർത്തിവച്ചു
ആലപ്പുഴ: സജി ചെറിയാൻ- പി പി ചിത്തരഞ്ജൻ വിഭാഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമായതോടെ ആലപ്പുഴയിൽ സിപിഎം ഏരിയാ സമ്മേളനം നിർത്തിവച്ചു.
സംസ്ഥാനത്ത് ഭരണം നടക്കുന്നു എന്ന തോന്നൽ മാത്രമേയുള്ളു എന്ന് സമ്മേളനത്തിൽ വിമർശനം ഉയർന്നു. പോലീസ് സംവിധാനം നിഷ്ക്രിയം ആണെന്നും ചില പ്രതിനിധികൾ ആരോപിച്ചു.
പി പി ചിത്തരഞ്ജൻ എംഎൽഎക്കെതിരെയും വ്യക്തിഹത്യ രൂക്ഷമായപ്പോൾ ആണ് തർക്കം മുറുകിയത്. ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കും.