തൃശ്ശൂർ കുന്നംകുളത്ത് മാരക മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ
തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് പേർ കുന്നംകുളത്ത് പിടിയിലായി. ചെമ്മണ്ണൂർ സ്വദേശികളായ മുകേഷ് അബു, കിരൺ എന്നിവരാണ് പിടിയിലായത്. ഹാഷിഷ് ഓയിലും ഇവരിൽ നിന്ന് പിടിച്ചെടുത്തു. വിൽപ്പനക്കിടെയാണ് പോലീസ് സംഘം ഇവരെ കണ്ടത്. ഇവരിൽ നിന്ന് ഒരു കാറും രണ്ട് ബൈക്കും പിടിച്ചെടുത്തു
ന്യൂ ഇയർ ആഘോഷങ്ങൾക്കായി കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്നുകൾ എത്തിയേക്കുമെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കർശന പരിശോധനയാണ് പോലീസും എക്‌സൈസും നടത്തുന്നത്.