ഒരു മാറ്റവുമില്ല: ഇന്ധനവില ഇന്നും കൂടി; സംസ്ഥാനത്ത് പെട്രോൾ വില 111 കടന്നു
രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 111.24 രൂപയായി. ഡീസലിന് 104.62 രൂപയായി. കോഴിക്കോട് പെട്രോൾ വില 110.17 രൂപയും ഡീസലിന് 103.65 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 109.57 രൂപയും ഡീസലിന് 103.47 രൂപയുമായി. ഒരു മാസത്തിനിടെ പെട്രോളിന് 8 രൂപയും ഡീസലിന് 9 രൂപയുമാണ് വർധിപ്പിച്ചത്.