നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; ആറ് പേരിൽ നിന്ന് പിടികൂടിയത് രണ്ടര കോടി രൂപയുടെ സ്വർണം
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ആറ് യാത്രക്കാരിൽ നിന്നായി അഞ്ച് കിലോ സ്വർണം പിടികൂടി. ഒരു സ്ത്രീയടക്കം ആറ് പേരെയാണ് പിടികൂടിയത്.
ഇവരിൽ നിന്ന് പിടിച്ചെടുത്ത സ്വർണത്തിന് രണ്ടര കോടിയോളം വിലവരും. പിടിയിലായവരെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. മിശ്രിത രൂപത്തിലുള്ള സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്. ഭട്കൽ സ്വദേശിയാണ് കസ്റ്റഡിയിലുള്ള ഒരാൾ. മറ്റുള്ളവർ പത്തനംതിട്ട, വടകര സ്വദേശികളാണ്.