ഇന്ധനവില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോൾ വില 92 കടന്നു
പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്. പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ ലിറ്ററിന് 35 പൈസയുമാണ് വർധിച്ചത്.
തിരുവനന്തപുരത്ത് പെട്രോൾ വില 92 കടന്നു. 92.7 രൂപയാണ് പെട്രോളിനായത്. ഡീസൽ വില 86.61 രൂപയായി. കൊച്ചിയിൽ പെട്രോളിന് 90.36 രൂപയും ഡീസലിന് 85.05 രൂപയുമായി.