കിറ്റക്‌സിന്റെ പരാതികളൊന്നും ലഭിച്ചിട്ടില്ല; പ്രശ്‌നങ്ങൾ ഗൗരവത്തോടെ പരിഗണിക്കും: മന്ത്രി രാജീവ്
കിറ്റക്‌സിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി പരാതികളൊന്നും വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവ്. വ്യവസായ വകുപ്പിന്റെ പരിശോധന കിറ്റക്‌സിൽ നടന്നിട്ടില്ല. മറ്റ് വകുപ്പുകളുടെ പരിശോധനയാണ് നടന്നത്. വ്യവസായ മേഖലയിൽ ഉണർവിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. അതുപയോഗപ്പെടുത്താൻ ബന്ധപ്പെട്ട എല്ലാവരുടെയും കൂട്ടായ ശ്രമമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു
എന്തെങ്കിലും പരാതികളുണ്ടായാൽ അത് വകുപ്പിനെ അറിയിച്ചുള്ള പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതാണ് അഭികാമ്യമെന്നും രാജീവ് പറഞ്ഞു. സർക്കാരുമായുള്ള 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിൻമാറുന്നതായി കിറ്റക്‌സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടർച്ചയായ പരിശോധനകളിൽ പ്രതിഷേധിച്ചാണ് പിൻമാറ്റമെന്നാണ് കിറ്റക്‌സ് പറയുന്നത്.