മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുതെന്ന് വി ഡി സതീശൻ
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പേരിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തോൽവിയുടെ ഉത്തരവാദിത്വം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ചേർന്നാണ് ഏറ്റെടുത്തത്. ആരും ഒളിച്ചുപോയിട്ടില്ല
കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആരും ഇറങ്ങിയിട്ടില്ല. അത് തീരുമാനിക്കാൻ പാർട്ടിയുണ്ടെന്നും സതീശൻ പറഞ്ഞു. അതേ സമയത്ത് ഇനിയെങ്കിലും കെപിസിസി പ്രസിഡന്റ് സ്ഥാനം മാറുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാൻ രാമചന്ദ്രൻ തയ്യാറായില്ല.