ചില പ്രശ്‌നങ്ങൾ കൂടി തീരാനുണ്ട്; ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ഏഴാം തീയതിക്ക് ശേഷം: കുഞ്ഞാലിക്കുട്ടി
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ ഏഴാം തീയതിക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ലീഗ് നേതാവ്. യുഡിഎഫ് സീറ്റ് വിഭജനത്തിൽ കുറച്ച് പ്രശ്‌നങ്ങൾ കൂടി തീരാനുണ്ടെന്നും അദ്ദേഹം പരഞ്ഞു
ഏഴാം തീയതി മലപ്പുറത്ത് എല്ലാ ജില്ലാ നേതാക്കളും പങ്കെടുക്കുന്ന യോഗം വിളിച്ചിട്ടുണ്ട്. പാർട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിലെ നേതാക്കളും പങ്കെടുക്കും. അതിന് ശേഷമുള്ള ദിവസം സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
യുഡിഎഫുമായി ഇനിയും ചർച്ചകളുണ്ട്. ചില സീറ്റുകൾ വെച്ചു മാറുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാകാനുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.