ഡി.ജി.പി ടോമിൻ തച്ചങ്കരി ഉൾപ്പെടെ പ്രമുഖ ഉദ്യോഗസ്ഥർ ഇന്ന് വിരമിക്കും
ഡി.ജി.പി ടോമിൻ തച്ചങ്കരി ഉൾപെടെ പ്രമുഖ ഉദ്യോഗസ്ഥർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും.വനം വകുപ്പ് മേധാവി ബെന്നിച്ചൻ തോമസും നിയമ സെക്രട്ടറി ഉൾപ്പടെയുള്ളവരാണ് ഇന്ന് വിരമിക്കുന്ന മറ്റ് പ്രമുഖർ.36 വർഷത്തെ സർവീസിന് ശേഷമാണ് തച്ചങ്കരി പൊലീസ് സേനയിൽ നിന്ന് പടിയിറങ്ങുന്നത്.
ക്രൈംബ്രാഞ്ച് മേധാവി,പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി,ഫയർഫോഴ്സ് മേധാവി, ഗതാഗത കമ്മീഷണർ,കെ.എസ്.ആർ.ടി.സി CMD തുടങ്ങി നിരവധി പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഇന്ന് രാവിലെ 7.45 ന് പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ പ്രത്യേക വിരമിക്കൽ പരേഡിനൊപ്പം ഉച്ചയ്ക്ക് പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പും നൽകും
.35 വർഷത്തെ സർവീസിന് ശേഷമാണ് ബെന്നിച്ചൻ തോമസും പടിയിറങ്ങുന്നത്.രാജ്യത്തിന് മാതൃകയായ പെരിയാർ പ്രോജക്ടിന് തുടക്കം കുറിച്ചത് ബെന്നിച്ചൻ തോമസാണ്.ഉച്ചക്ക് വനം വകുപ്പ് ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ഗംഗസിങ് വനം മേധാവിയായി ചുമതലയേൽക്കും.