തിരുവനന്തപുരത്ത് എൻഐഎ റെയ്ഡ്
തിരുവനന്തപുരം വട്ടിയൂർക്കാവിൽ എൻഐഎ റെയ്ഡ്. തീവ്രവാദ കേസിൽ പ്രതിയായ തമിഴ്നാട് സ്വദേശി സാദിഖ് ബാഷയുടെ ഭാര്യ വീട്ടിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ തമിഴ്നാട്ടിലെ മയിലാടുംതുറൈയിൽ വച്ച് പൊലീസുകാരെ അപകടപ്പെടുത്താൻ സാദിഖ് ബാഷയും സംഘവും ശ്രമിച്ചിരുന്നു.
വിഘടനവാദ സംഘടനകള്‍ രൂപീകരിച്ച് ഐ.എസ്.ഐ.എസ് റിക്രൂട്ടിംഗില്‍ പങ്കാളിയാകുന്നു എന്നതാണ് സാദിഖ് ബാഷയ്ക്കെതിരെയുള്ള കുറ്റം. ഇയാൾ ഇപ്പോൾ ജയിലിലാണ്. വട്ടിയൂർക്കാവിൽ നടത്തിയ പരിശോധനയിൽ ഹാർഡ് ഡിസ്കും സിമ്മുകളും പിടിച്ചെടുത്തു.