സിപിഎം ഓഫീസ് ഡിവൈഎഫ്ഐ അടിച്ചുതകർത്തു; ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി തർക്കം; പൊലീസിനെ സമീപിച്ച് ഇരുകൂട്ടരും
തിരുവനന്തപുരം : വട്ടിയൂർക്കാവിൽ സിപിഎമ്മിന്‍റെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തു. മേലത്തുമേലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് ഇന്നലെ രാത്രിഅടിച്ചുതകർത്തത്. ഓഫീസിലെ സഹായിയായ യുവാവും ചില ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ അവസാനിച്ചത്. ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് തർക്കമുണ്ടായതെന്നാണ് വിവരം. ആക്രമിച്ചെന്ന പരാതിയുമായി ഇരുകൂട്ടരും വട്ടിയൂർക്കാവ് പൊലീസിനെ സമീപിച്ചിട്ടുണ്ട്.