അർഹിക്കുന്ന നീതി ഗുസ്‌തി താരങ്ങൾക്ക് ലഭിക്കണം, ഇവർ തഴയപ്പെട്ടു കൂടാ: ടൊവിനോ തോമസ്
ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗീകാരോപണത്തില്‍ ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നടൻ ടോവിനോ തോമസ്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ടൊവിനോ തന്‍റെ നിലപാട് തുറന്നു പറഞ്ഞത്.
അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണ് ഗുസ്‌തി താരങ്ങൾ. ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ.
നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ. എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ എന്നാണ് ടൊവിനൊ പറഞ്ഞത്.