ലോക്ക് ഡൗൺ ജൂൺ 9 വരെ: സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ
സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടിയെങ്കിലും ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. എല്ലാ വ്യവസായ സ്ഥാപനങ്ങളും അമ്പത് ശതമാനം ജീവനക്കാരെ വെച്ച് ഇന്ന് മുതൽ പ്രവർത്തിക്കാം. പുസ്തക വിൽപ്പന കടകൾ, ചെരുപ്പുകടകൾ, തുണിക്കടകൾ, ജ്വല്ലറി എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറക്കാം
ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കാം. കള്ളുഷാപ്പുകളിൽ പാഴ്‌സൽ അനുവദിക്കും. പാഴ് വസ്തുക്കൾ സൂക്ഷിക്കുന്ന കടകൾ ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കാം. സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇന്ന് മുതൽ ഇളവുകൾ പ്രഖ്യാപിച്ചത്
ഈയാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കിലെടുത്താകും ലോക്ക് ഡൗൺ തുടരണമോയെന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക. 20ന് മുകളിലേക്ക് എത്തിയ ടിപിആർ നിലവിൽ 16 ശരാശരിയിലാണ്.