Tuesday, April 15, 2025
Kerala

പിണറായിയിൽ തുടങ്ങിയ സിപിഎം പിണറായിക്കാലത്ത് തന്നെ പൂട്ടിപ്പോകും: കെ സുരേന്ദ്രൻ

സിപിഎമ്മിന്റെ പ്രധാനപ്പെട്ട രണ്ട് അക്കൗണ്ടുകളായ ത്രിപുരയും ബംഗാളും പൂട്ടിച്ചവരാണ് ഞങ്ങളെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ തന്നെയാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. കേരളത്തിലെ സിപിഎമ്മിന്റെ അക്കൗണ്ട് പൂട്ടിക്കുകയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.

പിണറായിയിൽ തുടങ്ങിയ പാർട്ടി പിണറായിക്കാലത്ത് തന്നെ പൂട്ടിപ്പോകുമെന്ന കാര്യത്തിൽ മുഖ്യമന്ത്രിക്ക് സംശയം വേണ്ട. പിണറായിയുടെ കൈ കൊണ്ട് തന്നെ ഇതിന്റെ ഉദക ക്രിയയും പൂർത്തിയാകും. തനിക്കും മന്ത്രിസഭയിലെ അംഗങ്ങൾക്കുമെതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്ക് മുഖ്യമന്ത്രി തയ്യാറാകുന്നില്ല

സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും തമ്മിൽ ധാരണയാണ്. നേമത്ത് ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നൊക്കെയാണ് പറയുന്നത്. ന്യൂനപക്ഷ വോട്ട് ബാങ്കിനെ സ്വാധീനിക്കാൻ വേണ്ടി എന്നതും പറയാമെന്നാണോ. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ വേണ്ടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി വർഗീയ കാർഡ് ഇറക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *