സൂയസ് കനാലിലെ ഗതാഗത സ്തംഭനം: എവർഗിവണിന് സംഭവിച്ചതെന്തെന്ന് അന്വേഷണം തുടങ്ങി
സൂയസ് കനാലിലെ ഗതാഗത സ്തംഭനത്തിൽ അന്വേഷണം ആരംഭിച്ചു. ചരക്ക് കപ്പൽ എവർഗിവൺ കനാലിൽ കുടുങ്ങിയതോടെയാണ് ഗതാഗതം സ്തംഭിച്ചത്. എന്താണ് സംഭവിച്ചത് എന്നറിയാൻ വിദഗ്ധാന്വേഷണം തുടങ്ങി.
വിദഗ്ധ സംഘം കപ്പലിൽ പ്രവേശിച്ചു. കനാലിലെ ഗ്രേറ്റ് ബിറ്റർ തടാകത്തിലാണ് കപ്പലിപ്പോഴുള്ളത്. ഗതിമാറ്റം സംഭവിക്കുന്നതിനു മുന്നോടിയായി കപ്പലിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടെന്ന ആരോപണവും പരിശോധിക്കും.
ഗ്രേറ്റ് ബിറ്ററിൽ വെച്ചുതന്നെ അറ്റകുറ്റപ്പണി നടത്തുമോ അതോ ലക്ഷ്യസ്ഥാനമായ റോട്ടർഡാമിലേക്ക് സഞ്ചാരം അനുവദിക്കാനാകുമോ എന്ന് പരിശോധനയ്ക്കുശേഷമാകും തീരുമാനിക്കുക. ജപ്പാൻ കമ്പനിയായ ഷോയി കിസൻ കൈഷ ലിമിറ്റഡാണ് കപ്പലിന്റെ ഉടമസ്ഥർ. ഇതിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരാണ്.