കോതമംഗലത്ത് ആദിവാസി യുവാവ് മുങ്ങി മരിച്ചു
കോതമംഗലം – കുട്ടമ്പുഴ ആനക്കയം ഭാഗത്ത് പുഴയിൽ ആദിവാസി യുവാവ് മുങ്ങി മരിച്ചു. കുട്ടമ്പുഴ, പിണവൂർകുടി സ്വദേശി സന്ദീപ് എന്ന 21-കാരനാണ് ആനക്കയം ഭാഗത്ത് പുഴയിൽ മുങ്ങി മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം.
കൂട്ടുകാർക്കൊപ്പം പുഴയിൽ നീന്തുന്നതിനിടയിൽ സന്ദീപ് പെട്ടെന്ന് മുങ്ങിപ്പോവുകയായിരുന്നു.വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ പുഴയിൽ കാണാതായ സന്ദീപിനെ മുങ്ങിയെടുക്കുകയായിരുന്നു. ഫയർഫോഴ്സും പൊലീസും സ്ഥലത്ത് എത്തിയിരുന്നു.