പറവൂരിൽ മത്സ്യ ബന്ധനത്തിനിടെ അച്ഛനും,മകളും പുഴയിൽ മുങ്ങി മരിച്ചു
പറവൂരിൽ മത്സ്യ ബന്ധനത്തിനിടെ അച്ഛനും, മകളും പുഴയിൽ മുങ്ങി മരിച്ചു. മത്സ്യത്തൊഴിലാളിയായ ഏഴിക്കര കടക്കര നോർത്ത് സ്വദേശി ബാബു മകൾ നിമ്മ്യ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി വീരൻ പുഴയിലായിരുന്നു അപകടം.
നിമ്മ്യയുടെ കരച്ചിൽ കേട്ട നാട്ടുകാരാണ് സംഭവം ആദ്യം അറിഞ്ഞത്. പൊലീസും ഫയർഫോഴ്സും എത്തുന്നതിന് മുമ്പ് തന്നെ രണ്ട് പേരെയും നാട്ടുകാർ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.കടമക്കുടി ഗവ.വൊക്കേഷണൽ എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നിമ്മ്യ.