അയിരൂരിൽ അമ്മയെ മർദിച്ച കേസിൽ മകൻ അറസ്റ്റിൽ
തിരുവനന്തപുരം അയിരൂരിൽ അമ്മയെ മർദിച്ച കേസിൽ മകൻ അറസ്റ്റി. തുഷാരമുക്കിൽ റസാഖാണ് പിടിയിലായത്. സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
അതേസമയം മകനെതിരെ മൊഴി നൽകില്ലെന്നാണ് അമ്മ പറയുന്നത്. അമ്മയെ റസാഖ് ചവിട്ടുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ മാസം പത്താം തീയതിയായിരുന്നു സംഭവം
സഹോദരിയാണ് മർദനം ഫോണിൽ പകർത്തി ബന്ധുക്കൾക്ക് അയച്ചു കൊടുത്തത്. റസാഖ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്.