വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ എറണാകുളത്ത് എസ് ഐ അറസ്റ്റിൽ
പീഡനക്കേസില്‍ എസ്ഐ അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ ബാബു മാത്യുവാണ് അറസ്റ്റിലായത്. മുളംതുരുത്തി സ്റ്റേഷനില്‍ അഡീഷണല്‍ എസ്ഐ ആയിരുന്നപ്പോള്‍ ഭീഷണിപ്പെടുത്തി ഒരുവര്‍ഷത്തോളം പീഡിപ്പിച്ചെന്ന് വീട്ടമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കൊച്ചി ഡിസിപി ജി. പൂങ്കുഴലിക്ക് വീട്ടമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുളംതുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു ശേഷം ഒളിവില്‍ പോയ ബാബു മാത്യു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും ലഭിക്കാതെ വന്നതോടെ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.