Sunday, January 5, 2025
Kerala

സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ ഏറ്റവും വിലയേറിയത് ഉപയോഗിക്കുന്നത് എം ശിവശങ്കർ

സ്വപ്‌ന സുരേഷിന് സന്തോഷ് ഈപ്പൻ കൈമാറിയ ഐ ഫോണുകളിൽ ഏറ്റവും വിലയേറിയത് ഉപയോഗിച്ചിരുന്നത് എം ശിവശങ്കറെന്ന് റിപ്പോർട്ട്. സ്വപ്‌ന നൽകിയതാകാം ഈ ഫോൺ എന്നാണ് കരുതുന്നത്.

 

ഒരു ലക്ഷത്തോളം വിലവരുന്നതാണ് ഫോൺ. തന്റെ പക്കലുണ്ടായിരുന്ന ഫോണുകളുടെ ഐഎംഇ നമ്പർ ശിവശങ്കർ അന്വേഷണ സംഘത്തിന് നൽകിയിരുന്നു. താൻ വാങ്ങിയ ഐ ഫോണുകളുടെ വിവരങ്ങൾ സന്തോഷ് ഈപ്പനും നൽകിയിരുന്നു. ഇവ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്

ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കോടതി നിർദേശപ്രകാരം ഇന്നലെ വൈകുന്നേരം ആറ് മണി വരെയാണ് ചോദ്യം ചെയ്തത്.

 

Leave a Reply

Your email address will not be published. Required fields are marked *