Sunday, January 5, 2025
Kerala

ശിവശങ്കറിന് വിദേശത്ത് ബിനാമി നിക്ഷേപമുണ്ടെന്ന സംശയം; ഇ ഡി അന്വേഷണം ആരംഭിച്ചു

എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ശിവശങ്കറിന് വിദേശത്ത് ബിനാമി നിക്ഷേപമുണ്ടെന്ന് ഇ ഡി സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇഡി അന്വേഷണം തുടങ്ങി. വിദേശത്തേക്ക് സ്വപ്ന കടത്തിയ ഡോളറിൽ ശിവശങ്കറിന്റെ ബിനാമി പണുണ്ടോ എന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്.

ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങളെ കുറിച്ച് ഇഡി ആരാഞ്ഞിരുന്നു. എന്നാൽ ഡോളർ കടത്തിനെ കുറിച്ച് അറിയില്ലെന്നാണ് ശിവശങ്കർ നൽകിയ മറുപടി. അതേസമയം, ചോദ്യം ചെയ്യലിനോട് ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു. മിക്ക ചോദ്യങ്ങൾക്കും ശിവശങ്കർ പരിമിതമായാണ് മറുപടി നൽകുന്നതെന്നും ഇഡി പറഞ്ഞു.

ഇന്നലെയാണ് ശിവശങ്കർ അറസ്റ്റിലായത്. തുടർന്ന് കോടതി അദ്ദേഹത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി കാലയളവിൽ ചോദ്യം ചെയ്യാൻ ഉപാധികളും കോടതി മുന്നോട്ടുവെച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *