ഡൽഹിയിലും കുരങ്ങ് പനി സ്ഥിരീകരിച്ചു
കേരളത്തിന് പുറമേ ഡൽഹിയിലും കുരങ്ങ് പനി സ്ഥിരീകരിച്ചു. വിദേശ് യാത്ര പശ്ചാത്തലമില്ലാത്ത ആൾക്കാണ് ഡൽഹിയിൽ കുരങ്ങുപനി സ്ഥിരീകരിച്ചത് . ജാഗ്രത തുടരണമെന്ന് സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി.
രാജ്യത്ത് റിപ്പോർട്ട് നാലാമത്തെ കേസാണ് ഡൽഹിയിലേത്ത്. കുരങ്ങ് സ്ഥിരികരിച്ച 31 കാരൻ മൗലാനാ ആസാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗലക്ഷണങ്ങളോട് കഴിഞ്ഞദിവസം ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ് ലഭിച്ച പരിശോധന ഫലത്തിലാണ് കുരങ്ങ് പനി സ്ഥിരീകരിച്ചത്.
വിദേശ യാത്ര പശ്ചാത്തലം ഇല്ലാത്തത് ആശങ്ക ഉയർത്തുന്നതാണ്.ഇയാളുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് ശേഖരിച്ച് വരികയാണ്.ഏതാനും ദിവസങ്ങൾക്കു മുമ്പ് രോഗബാധിതൻ മണാലിയിലെ പരിപാടിയിൽ പങ്കെടുത്തതായാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. കേരളത്തിന് പുറത്തും രോഗബാധ റിപ്പോർട്ട് ചെയ്യുകയും വിദേശയാത്ര പശ്ചാത്തലം ഇല്ലാത്ത സാഹചര്യവും കേന്ദ്ര ആരോഗ്യമന്ത്രാലയം നിരീക്ഷണവും ജാഗ്രതയും കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പരിശോധനയും നിരീക്ഷണവും നിലവിൽ തുടരുന്നുണ്ട്.