Monday, March 10, 2025
Kerala

സച്ചിൻ സാവന്തിന് ഗുരുവായൂർ സന്ദർശിക്കാൻ സഹായം നൽകി, സമ്മാനം നൽകിയത് മകന്റെ പിറന്നാളിന്: നവ്യയുടെ കുടുംബം

തൃശ്ശൂർ: ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇഡി ചോദ്യം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി നടി നവ്യ നായരുടെ കുടുംബം. സച്ചിൻ സാവന്തുമായി ഒരേ റസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാർ എന്നതാണ് പരിചയമെന്നും ഗുരുവായൂർ സന്ദർശനത്തിനു വേണ്ടി സാവന്തിന് പലവട്ടം സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. നവ്യയുടെ മകൻറെ പിറന്നാളിന് സമ്മാനം നൽകിയതല്ലാതെ നവ്യക്ക് പ്രതി ഉപഹാരങ്ങൾ ഒന്നും കൊടുത്തിട്ടില്ല. ഇഡിയോടും ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *