സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം; തൃശൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി
തൃശൂര്‍ കണിമംഗലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. നെടുപുഴ സ്വദേശി വിഷ്ണു (25) ആണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. കൊല്ലപ്പെട്ട വിഷ്ണു നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. കാപ്പ നിയമപ്രകാരം ഇയാള്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു.