നിയമം ലംഘിച്ചുള്ള ഏറ്റവും വലിയ കെട്ടിടം എകെജി സെന്റര്‍; എം വി ഗോവിന്ദന് മറുപടിയുമായി മാത്യു കുഴല്‍നാടന്‍
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഏഴ് ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഭൂനിയമം ലംഘിച്ചതിന്റെ മറുപടി പറയണമെന്ന് എം വി ഗോവിന്ദന്റെ ചോദ്യത്തിന് താന്‍ഭൂനിയമം ലംഘിച്ചിട്ടില്ലെന്നും പട്ടയ ഭൂമിയില്‍ കൊമേഴ്‌സില്‍ ബില്‍ഡിംഗ് നിര്‍മിച്ച മാത്രമേ ലംഘനമാകൂവെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചിന്നക്കനാലിലുള്ളത് റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളാണ്. അത് നിയമപ്രകാരമാണ്. അതില്‍ നിയമലംഘനം നടന്നിട്ടില്ല. നിയമം ലംഘിച്ചിട്ടുള്ള ഏറ്റവും വലിയ ബില്‍ഡിംഗ് എകെജി സെന്ററാണ്. ചിന്നകനാലില്‍ ഭൂമി വാങ്ങി വാങ്ങിയതിന് നികുതവെട്ടിപ്പുണ്ടോ എന്ന ചോദ്യത്തിന് വാങ്ങിയ ഭൂമിയിലെ തന്റെ നിര്‍മ്മാണം കൂടി കണക്കിലെടുത്താണ് ഉയര്‍ന്ന തുക രേഖപ്പെടുത്തിയതെന്നും സത്യസന്ധത ഉള്ളതുകൊണ്ടാണ് അതുകൂടി രേഖപ്പെടുത്തിയതെന്നും മാത്യു വ്യക്തമാക്കി.
മണ്ണിട്ട് നികത്തിയതിലെ ചോദ്യത്തിനുള്ള മറുപടി ഫേസ്ബുക്ക് പോസ്റ്റില്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷക വൃത്തിയോടൊപ്പം ബിസിനസ് നടത്തിയ ചോദ്യത്തിന് അഭിഭാഷക വൃത്തിയോടൊപ്പം ഒരു ബിസിനസും ചെയ്തിട്ടില്ലെന്ന് എംഎല്‍എ പറഞ്ഞു. ഫെമ നിയമ ലംഘനം നടത്തിയെന്ന ചോദ്യത്തിന് വിദേശത്തുള്ള ഒരു സ്ഥാപനത്തില്‍ മാത്രമാണ് പങ്കുള്ളതെന്നും വിദേശത്തുനിന്ന് പണം സ്വീകരിച്ചിട്ടില്ലെന്നുമാണ് മറുപടി.
അനധികൃതം പണം സമ്പാദിച്ചോ എന്നത് ഏത് ഏജന്‍സിക്കും പരിശോധിക്കാം. അത്തരത്തില്‍ ഒരു പണവും സമ്പാദിച്ചിട്ടില്ല. ഇതിനും അപ്പുറം എന്ത് സുതാര്യതയാണ് വരേണ്ടത്. പരിശോധനയ്ക്ക് എം വി ഗോവിന്ദന്‍ തയ്യാറായാല്‍ സ്വാഗതം ചെയ്യുന്നുവെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു.