Saturday, January 4, 2025
Kerala

കോൺഗ്രസിലെ പൊട്ടിത്തെറി: പരസ്യപ്രതികരണം നടത്തിയവരുടെ വിവരങ്ങൾ ഹൈക്കമാൻഡ് തേടി

 

ഡിസിസി പുനഃസംഘടനക്ക് പിന്നാലെ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറിയിൽ നടപടി സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. പരസ്യ പ്രതികരണം നടത്തുന്നവരുടെ വിവരങ്ങൾ കൈമാറാൻ ഹൈക്കമാൻഡ് കെപിസിസിക്ക് നിർദേശം നൽകി.

നേരത്തെ പാർട്ടി നേതൃത്വത്തെ പരസ്യമായി വിമർശിച്ച കെ പി അനിൽകുമാർ, ശിവദാസൻ നായർ എന്നിവരുടെ പ്രസ്താവനകളുടെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നൽകാൻ താരിഖ് അൻവറിനും നിർദേശം നൽകി.

നേതൃത്വത്തിനെതിരായ നിലപാട് തുടർന്നാൽ നടപടിയുണ്ടാകുമെന്ന് ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും നിർദേശം നൽകിയിട്ടുണ്ട്. ചെന്നിത്തലക്ക് നൽകാൻ ഉദ്ദേശിക്കുന്ന ദേശീയതലത്തിലെ പദവിയിൽ പുനരാലോചനയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഉമ്മൻ ചാണ്ടിയുടെ പദവിയിലും പുനരാലോചന നടത്തുമെന്ന സൂചനയും നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *