കൊടുവാള് കൊണ്ട് വെട്ടി നോക്കവേ പന്നിപ്പടക്കം പൊട്ടി; സ്ത്രീയ്ക്ക് ഗുരുതര പരുക്ക്
പന്നിപ്പടക്കം പൊട്ടി ടി ടി സി വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരുക്കേറ്റു. കൊല്ലം കടയ്ക്കലിലാണ് സംഭവം. കടക്കൽ കാരക്കാട് സ്വദേശി രാജിയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇന്ന് രാവിലെ 8 മണിക്കായിരുന്നു സംഭവം.
ഗുരുതരമായി പരുക്കേറ്റ രാജിയെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിന് സമീപത്ത് കിടന്ന പന്നിപ്പടക്കം കൊടുവാള് കൊണ്ട് വെട്ടി നോക്കവേയാണ് അപകടം സംഭവിച്ചത്.
രാജിയുടെ അമ്മ ലീലയ്ക്കാണ് പന്നിപ്പടക്കം കിട്ടിയത്. പന്നിപ്പടക്കം അമ്മ അഴിച്ച് നോകുന്നത് കണ്ട രാജി അമ്മയുടെ കയ്യില്‍ നിന്ന് വാങ്ങി വെട്ടുകത്തി ഉപയോഗിച്ച് വെട്ടി പൊളിച്ചപ്പോഴാണ് പൊട്ടിത്തെറിച്ചത്.