തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം; ഉപകരണങ്ങൾ നശിപ്പിച്ചു
തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം. മദ്യപിച്ചു ബഹളം ഉണ്ടാക്കിയതിന് പൊലീസ് കസ്റ്റടിയിലെടുത്ത മരപ്പാലം സ്വദേശി വിവേകിനെ ഇന്ന് പുലർച്ചെ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം.
വിവേകും സഹോദരൻ വിഷ്ണുവും ചേർന്ന് ആശുപത്രി ഉപകാരണങ്ങളും അടിച്ചു തകർത്തു. ആക്രമണം തടയാൻ ശ്രമിച്ച പൊലീസുകാരന് പരുക്കേറ്റു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരെ ഭീതിയിലാഴ്ത്തിയായിരുന്നു ആക്രമണം.