Wednesday, January 8, 2025
Kerala

വനിത പ്രവർത്തകർക്ക് നേരെ പുരുഷ പൊലീസ് ആക്രമണം; മഹിള കോൺഗ്രസിന്റെ മാർച്ചിന് നേരെ ജലപീരങ്കി

കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് മഹിള കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മഹിള കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്ന് പ്രവർത്തകർക്ക് പരുക്കേറ്റു. ജലപീരങ്കിയേറ്റ് വനിതാ പ്രവർത്തകർ പലരും റോഡിലേക്ക് തെറിച്ചു വീണു.

ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയായിരുന്നു പൊലീസിന്റെ ജലപീരങ്കി പ്രയോഗം. വനിത പ്രവർത്തകർക്ക് നേരെ പുരുഷ പൊലീസ് ആക്രമണം നടത്തിയെന്നാരോപിച്ചായിരുന്നു മഹിള കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച്.

Leave a Reply

Your email address will not be published. Required fields are marked *