സർവേ ഫലം ജനവികാരത്തിന്റെ യഥാർഥ പ്രതിഫലനമല്ല; യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ചെന്നിത്തല
ഇടതുമുന്നണിക്ക് തുടർ ഭരണം പ്രവചിച്ച സർവേ ഫലങ്ങളെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവേ ഫലങ്ങൾ ജനവികാരത്തിന്റെ യഥാർഥ പ്രതിഫലനമല്ല. കേരളത്തിൽ എൽ ഡി എഫിന്റെ അഴിമതി ഭരണം തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നില്ല. ജനങ്ങളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്
ഇന്നലത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പരാജിതന്റെ ആത്മവിശ്വാസമാണ്. അണയാൻ പോകുന്ന തീ ആളിക്കത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു.