Saturday, April 12, 2025
Kerala

യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടും; പിൻവാതിൽ നിയമനങ്ങൾ പരിശോധിക്കും: ചെന്നിത്തല

യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരളയാത്രക്ക് ആലപ്പുഴയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. കേരള ബാങ്ക് രൂപീകരിച്ചത് തന്നെ നിയമവിരുദ്ധമായ കാര്യമാണ്. അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ചുവിടും

സഹകരണപ്രസ്ഥാനത്തിന്റെ തകർച്ചക്ക് കേരള ബാങ്ക് വഴിവെക്കും. സഹകരണ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പൂർണമായും ഇത് പരാജയപ്പെടുത്തും. താത്കാലിക നിയമനങ്ങൾ, കൺസൾട്ടൻസ് നിയമനങ്ങൾ അടക്കമുള്ളവ നിർത്തിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ പുനഃപരിശോധിക്കും. സർക്കാർ ദുർവാശി ഉപേക്ഷിക്കണം. ഇന്നലത്തെ ക്യാബിനറ്റിലും നൂറുകണക്കിന് ആളുകളെ സ്ഥിരപ്പെടുത്തി. റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം ഒത്തുതീർക്കാൻ മുഖ്യമന്ത്രി എന്തിനാണ് മടി കാണിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *