അതിൽ യാതൊരു സംശയവുമില്ല; എൽ ഡി എഫ് തന്നെ അധികാരത്തിൽ വരുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് എൽ ഡി എഫ് തന്നെ ഇത്തവണയും അധികാരത്തിൽ വരുമെന്നതിൽ ഒരു സംശയവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എക്‌സിറ്റ് പോൾ പ്രവചനങ്ങളെ എങ്ങനെ നോക്കിക്കാണുന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
അതിനേക്കുറിച്ച് യാതൊരു സംശയവും എനിക്കില്ല. കഴിഞ്ഞ തവണ ഞങ്ങൾക്കുള്ള സീറ്റിനേക്കാൾ കൂടുതൽ ഇത്തവണ നേടും. ഇക്കാര്യം നേരത്തെയും വ്യക്തമാക്കിയതാണ്. ആ നിലപാടിൽ തന്നെയാണ് ഇപ്പോഴും. ജനങ്ങളിൽ നല്ല വിശ്വാസമുണ്ട്.
ഭക്ഷ്യക്കിറ്റ് വിതരണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ആലോചിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.