Saturday, October 19, 2024
Kerala

യുഡിഎഫ് അധികാരത്തിൽ വന്നാൽ കിഫ്ബി നിലനിർത്തുമെന്ന് ചെന്നിത്തല; നടപടിക്രമങ്ങളെ വീഴ്ചകൾ ഒഴിവാക്കും

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കിഫ്ബി നിർത്തലാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബി നിർത്തലാക്കാൻ യുഡിഎഫ് ആലോചിക്കുന്നില്ല. അധികാരത്തിലെത്തിയാലും കിഫ്ബി നിലനിർത്തും. നടപടിക്രമങ്ങളിലെ വീഴ്ചകൾക്കാണ് പരിഹാരമുണ്ടാകേണ്ടതെന്നും ചെന്നിത്തല പറഞ്ഞു

അധികാരത്തിലിരുന്ന കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാനത്ത് നടന്നത് അനധികൃത നിയമനങ്ങളുടെ കുംഭമേളയാണ്. ഒന്നര ലക്ഷം പിൻവാതിൽ നിയമനങ്ങളാണ് സർക്കാർ നടത്തിയത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇത് നിർത്തലാക്കും

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത് ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമാണം നടത്തും. 3 മാസം മുതൽ 2 വർഷം വരെ ശിക്ഷ ഉറപ്പാക്കും. താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published.