മോദി പരാമർശം : രാഹുലിന് പാട്‌ന കോടതിയുടെയും നോട്ടിസ്
വിവാദമായ മോദി പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് പാട്‌ന കോടതിയുടെയും നോട്ടിസ്. ഏപ്രിൽ 12ന് നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. മൊഴി നൽകാനാണ് രാഹുൽ ഹാജരാകേണ്ടത്.
2019 ലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണ് വിവാദമായത്. ‘എല്ലാ കള്ളന്മാരുടേയും പേര് മോദിയെന്ന് ആയതെങ്ങനെ’ എന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം.
പരാമർശത്തിനെതിരെ പ്രണേഷ് മോദി നൽകിയ കേസിൽ മാർച്ച് 24ന് രാഹുൽ ഗാന്ധിയെ സൂറത്ത് ജില്ലാ കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചു. തുടർന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ട് മാർച്ച് 25ന് ഉത്തരവും ഇറങ്ങി. ഈ വിധിയിൽ രാഹുൽ ഗാന്ധിക്ക് മേൽകോടതിയിൽ അപ്പീൽ പോകാം. മേൽക്കോടതി ശിക്ഷ ഇളവ് ചെയ്യുകയോ, നടപടി സ്റ്റേ ചെയ്യുകയോ ചെയ്തില്ലെങ്കിൽ വയനാട് ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കും.