സർക്കാരിന്റെ ഈസ്റ്റർ-വിഷു കിറ്റ് വിതരണം ഇന്ന് മുതൽ; സ്‌പെഷ്യൽ അരി വിതരണവും ആരംഭിക്കും
സർക്കാരിന്റെ ഈസ്റ്റർ-വിഷു കിറ്റ് വിതരണം ഇന്ന് മുതൽ നടക്കും. റേഷൻ കടകൾ വഴി കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. മുൻഗണനേതര വിഭാഗങ്ങൾക്കുള്ള സ്‌പെഷ്യൽ അരി വിതരണവും ഇന്ന് തുടങ്ങും
രമേശ് ചെന്നിത്തലയുടെ ഇടപെടലിൽ അരി വിതരണം മുടക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. മുൻഗണനേതര വിഭാഗക്കാർക്ക് 10 കിലോ അരി പതിനഞ്ച് രൂപ തോതിൽ നൽകാനാണ് തീരുമാനം.