Sunday, January 5, 2025
Kerala

തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്; നിലപാട് പാർട്ടിയെ ബോധ്യപ്പെടുത്തും: ഇ പി ജയരാജൻ

തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജൻ. പാർട്ടി പറഞ്ഞാലം ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. നിലപാട് പാർട്ടിയെ ബോധ്യപ്പെടുത്തും.

പ്രായമായി. രോഗം വന്നു, ഇപ്പോഴത്തെ പോലെ തെരഞ്ഞെടുപ്പുകളിലും ജനസേവന പ്രവർത്തനങ്ങളിലും ഇറങ്ങി പ്രവർത്തിക്കാനുള്ള ആരോഗ്യപരമായ സാധ്യതകൾ കുറഞ്ഞു വരികയാണെന്നും മന്ത്രി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു

രണ്ട് ടേം കഴിഞ്ഞവർ മത്സരിക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. തന്റെ ടേം കഴിഞ്ഞു. ക്ഷീണിതമായ പ്രായമാണ് തന്റേത്. പിണറായി വിജയൻ പ്രത്യേക ശക്തിയും ഊർജവും കഴിവുമുള്ള മഹാമനുഷ്യനാണ്. ഏത് കാര്യത്തെക്കുറിച്ചും പിണറായിക്ക് നിരീക്ഷണമുണ്ട്. അദ്ദേഹമാകാൻ സാധിക്കുന്നില്ലെന്നതാണ് തന്റെ ദു:ഖമെന്നും ജയരാജൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *