മൈദ കയറ്റിയ മിനിലോറി തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
മാള: മൈദ കയറ്റി വന്ന മിനിലോറി തലകീഴായി മറിഞ്ഞ് അപകടം. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മാള ആളൂര്‍ റോഡില്‍ കൊമ്പൊടിഞ്ഞാമാക്കലിലാണ് അപകടം. മൈദാ മാവ് കയറ്റിവന്ന വാഹനമാണ് റോഡില്‍ മറിഞ്ഞത്. ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നറിയുന്നു. ചാക്കുകള്‍ മറ്റൊരു വാഹനത്തില്‍ കയറ്റി ലോറി നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. അതേസമയം, ചാക്ക് മാറ്റുന്നതിന് ഡ്രൈവറുമായി കൂലിയെ ചൊല്ലി താമസമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.