ഓക്സിജൻ സിലിണ്ടർ കയറ്റിയ ലോറി വയനാട് ചുരത്തിൽ മറിഞ്ഞ് അപകടം
കൽപ്പറ്റ: രാവിലെ 8 മണിയോട് കൂടിയാണ് ചിപ്പിലിത്തോടിനും ഒന്നാം വളവിനും ഇടയിലായി ഓക്സിജൻ സിലിണ്ടറുകൾ റീഫിൽ ചെയ്യാനായി പുൽപ്പള്ളിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ലോറി ബ്രേക്ക് നഷ്ടപെട്ടതിനെ തുടർന്ന് റോഡിലേക്ക് മറിഞ്ഞത്.വാഹനത്തിൽ നിന്നും തെറിച്ച സിലണ്ടർ ദേഹത്ത് പതിച്ച് നരിക്കുനി സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.അപകടത്തിൽ പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.അപകടത്തെ അല്പസമയം ചുരത്തിൽ ഗതാഗത തടസ്സം നേരിട്ടിരുന്നു. ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഹൈവേ പോലീസും ചേർന്നാണ് ഗതാഗത തടസ്സം നിയന്ത്രിച്ചത്.വാഹനത്തിനകത്തുള്ളവരെ രക്ഷപ്പെടുത്താൻ സ്ഥലത്തെത്തിയവർ തന്നെ പിക്കപ്പ് ഉയർത്തിയിരുന്നു.അടിവാരത്തു നിന്നെത്തിയ ചുമട്ടു തൊഴിലാളികൾ സിലിണ്ടറുകൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റി.