ക്രിസ്മസ് ആഘോഷിക്കാൻ എൻസിസി, എൻഎസ്എസ് ക്യാമ്പ് മാറ്റിവെക്കണം: കെസിബിസി
ക്രിസ്മസ് ദിവസങ്ങളിൽ വിവിധ പ്രോഗ്രാമുകൾ പ്രഖ്യാപിച്ച നടപടി സംസ്ഥാന – കേന്ദ്ര സർക്കാരുകൾ പിൻവലിക്കണമെന്ന് കെസിബിസി. കേരളത്തിൽ ഈ വർഷത്തെ എൻസിസി ക്യാമ്പ് 23 നും, എൻഎസ്എസ് ക്യാമ്പ് ഡിസംബർ 24 നും ആരംഭിക്കാനാണ് നിലവിൽ നിർദേശിക്കപ്പെട്ടിരിക്കുന്നത്.
ഒട്ടേറെ ക്രൈസ്തവ വിദ്യാർത്ഥികൾക്ക് ഈ ക്യാമ്പുകളിൽ പങ്കെടുക്കേണ്ടതുണ്ട്. ക്രിസ്മസ് ഉൾപ്പെടുന്ന ദിവസങ്ങളിൽ ക്യാമ്പുകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് കെസിബിസി പറഞ്ഞു. ഇത്തരം പ്രവണതകളിൽ നിന്ന് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പിന്മാറേണ്ടതുണ്ടെന്നും കെസിബിസി പറഞ്ഞു.