കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ആർ എസ് എസ് പ്രവർത്തകന്റെ കൈപ്പത്തിയറ്റു
കണ്ണൂർ പയ്യന്നൂരിൽ ആർ എസ് എസ് പ്രവർത്തകന്റെ വീട്ടിൽ ബോംബ് സ്‌ഫോടനം. ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. ബോംബ് നിർമാണത്തിനിടെയാണ് സംഭവം. സ്‌ഫോടനത്തിൽ ബിജുവിന്റെ കൈപ്പത്തി തകർന്നു. ഇടത് കൈപ്പത്തിയിലെ രണ്ട് വിരലുകൾ അറ്റുപോയതായും പോലീസ് അറിയിച്ചു
ഇയാൾ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്. പെരിങ്ങോം എസ് ഐയും സംഘവും കോഴിക്കോട് ആശുപത്രിയിൽ എത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ പോലീസ് എത്തുന്നതിന് മുമ്പ് തന്നെ ബിജുവിനെ വീട്ടിൽ നിന്ന് മാറ്റിയിരുന്നു.