പത്തനാപുരത്ത് 17കാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
പത്തനാപുരം പട്ടാഴിയിൽ 17കാരിയെ വീടിനുള്ളിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കലയപുരം സ്വദേശിയായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് യുവാവുമായി ഒരു മണിക്കൂറിലധികം നേരം പെൺകുട്ടി ഫോണിൽ സംസാരിച്ചിരുന്നു.
കശുവണ്ടി തൊഴിലാളിയായ അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. ശബ്ദം കേട്ട് ഓടിയെത്തിയ സഹോദരൻ നാട്ടുകാരുടെ സഹായത്തോടെ തുണി മുറിച്ചിട്ട് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.