ഉദ്ദേശിച്ചത് ജസ്റ്റിസ് സിറിയക് തോമസിനെ, പരാമർശിച്ചത് ഐസ് ക്രീം കേസ്: വിടാതെ കെ ടി ജലീൽ
ലോകായുക്തക്കെതിരായ ആരോപണങ്ങൾ കൂടുതൽ ശക്തമാക്കി കെ ടി ജലീൽ. വിവാദമായ കഴിഞ്ഞ പോസ്റ്റിൽ പരാമർശിച്ചത് ഐസ്‌ക്രീം പാർലർ കേസും ഉദ്ദേശിച്ചത് ജസ്റ്റിസ് സിറിയക് തോമസിനെയും തന്നെയാണെന്ന് വ്യക്തമാക്കി കെ ടി ജലീൽ വീണ്ടും ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പി കെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത് ജസ്റ്റിസ് സിറിയക് തോമസിന്റെ ബെഞ്ചാണെന്ന് തെളിയിക്കുന്ന രേഖകൾ ഉൾപ്പെടുത്തിയാണ് പോസ്റ്റ്
യുഡിഎഫ് നേതാവിനെ പ്രമാദമായ കേസിൽ നിന്ന് രക്ഷിക്കാൻ സിറിയക് തോമസ് സഹോദര ഭാര്യക്ക് എംജി യൂണിവേഴ്‌സിറ്റി വി സി പദവി വിലപേശി വാങ്ങിയെന്ന് ജലീൽ സിറിയക് തോമസിന്റെ പേര് പരാമർശിക്കാതെ വിമർശിച്ചിരുന്നു. പുതിയ പോസ്റ്റിൽ സിറിയക് തോമസിന്റെ പേരും രേഖകളും ഹൈലൈറ്റ് ചെയ്തിട്ടുമുണ്ട്.