സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; അവശ്യ സർവീസുകൾക്ക് അനുമതി
സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. ശനിയാഴ്ച രാത്രി 12 മണി മുതൽ ഞായറാഴ്ച രാത്രി 12 മണി വരെയാണ് നിയന്ത്രണം. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇളവുള്ളത്. പൊതുഗതാഗതത്തിനും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാകും
മരുന്ന്, പഴം, പാൽ, പച്ചക്കറി, പലവ്യഞ്ജനം, മത്സ്യം, മാംസം എന്നിവയുടെ കടകൾ രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് മണി വരെ. പരമാവധി ഹോം ഡെലിവറി. ഭക്ഷണശാലകളും ബേക്കറികളും രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം. പാഴ്‌സലോ ഹോം ഡെലിവറിയോ മാത്രമേ അനുവദിക്കൂ
ദീർഘദൂര ബസുകൾ, തീവണ്ടികൾ, വിമാന സർവീസ് എന്നിവയുണ്ടാകും. ഇതനായി വാഹനങ്ങളിൽ യാത്ര ചെയ്യാം. ടിക്കറ്റ് കൈയിൽ കരുതണം. ആശുപത്രിയിലേക്കും വാക്‌സിനേഷനും യാത്ര ചെയ്യാം. മുൻകൂട്ടി ബുക്ക് ചെയ്‌തെങ്കിൽ ഹോട്ടലുകളിലേക്കും റിസോർട്ടുകളിലേക്കും പോകാം
ഞായറാഴ്ച പ്രവൃത്തി ദിവസമായ സർക്കാർ, സ്വാകാര്യ സ്ഥാപനങ്ങൾ, കമ്പനികൾ, വർക്ക് ഷോപ്പുകൾ, മാധ്യമസ്ഥാപനങ്ങൾ എന്നിവക്ക് പ്രവർത്തനാനുമതിയുണ്ടാകും. പരീക്ഷകളിൽ പങ്കെടുക്കാനുള്ളവർക്ക് അഡ്മിറ്റ് കാർഡ് ഹാജരാക്കിയാൽ മതി. ബാറും മദ്യഷോപ്പുകളും പ്രവർത്തിക്കില്ല. കള്ള് ഷാപ്പുകൾ പ്രവർത്തിക്കും.