‘ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഇ.പി’ തിരുവനന്തപുരത്തേക്ക്
സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റിൽ പങ്കെടുക്കാൻ എൽഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ തിരുവനന്തപുരത്തേക്ക്. നാളെ രാവിലെയോടെ അദ്ദേഹം തലസ്ഥാനത്തെത്തും. തിരുവനന്തപുരത്തേക്ക് പോകുന്നതിനായി റെയില്‍വേ സ്‌റ്റേഷനിലെത്തിയ ഇ.പി.ജയരാജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി ചിരിയിലൊതുക്കി.
നാളത്തെ സംസ്ഥാന സെക്രട്ടറിയറ്റിൽ കാര്യങ്ങൾ വിശദീകരിക്കും. മുൻ എംഡി കെപി രമേഷ് കുമാറിന്റെ വാക്കുകേട്ടാണ് പി ജയരാജൻ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇപിയുടെ പ്രധാന വാദം. ഇതാകും നാളെത്തെ യോഗത്തിലും അദ്ദേഹം വിശദീകരിക്കുക.
നാട്ടിൽ തുടങ്ങുന്ന ഒരു ആയുവേദ ആശുപത്രിക്ക് സഹായങ്ങൾ ചെയ്തു എന്നത് മാത്രമാണ് തന്റെ റോളെന്നാണ് ഇപിയുടെ നിലപാട്. ഇതാകും നാളെ ചേരുന്ന സെക്രട്ടിയേറ്റിലും അദ്ദേഹം വ്യക്തമാക്കുക. ആരോപണങ്ങളില്‍ ഇ.പിയുടെ വാദം കേട്ട ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം പോളിറ്റ്ബ്യൂറോ യോഗം സംസ്ഥാന നേതൃത്വത്തിന് നല്‍കിയ നിര്‍ദേശം.