Wednesday, January 8, 2025
Kerala

പിണറായി കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു

 

നിയമസഭ തെരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇന്ന് ഗവർണറെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറും. ആരോഗ്യമന്ത്രി കെ കെ ശൈലജയും മുഖ്യമന്ത്രിക്കൊപ്പം ഇന്ന് തിരുവനന്തപുരത്ത് എത്തും

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് പിണറായി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുക. നാളെ സിപിഐഎം സെക്രട്ടേറിയറ്റ് യോഗം ചേർന്ന് സർക്കാർ രൂപീകരണ ചർച്ചകൾ നടത്തും. ഇതിന് മുന്നോടിയായി കേരളത്തിലെ പോളിറ്റ് ബ്യൂറോ അംഗങ്ങൾ യോഗം ചേരും

99 സീറ്റുകൾ നേടി ചരിത്രവിജയമാണ് ഇടതുമുന്നണി സ്വന്തമാക്കിയത്. കേരളത്തിൽ ഒരു മുന്നണി ഭരണത്തുടർച്ച നേടുന്നത് ഇതാദ്യമാണ്. അതേസമയം കഴിഞ്ഞ തവണയുണ്ടായിരന്നതിനേക്കാൾ സീറ്റുകൾ വർധിപ്പിക്കാൻ മുന്നണിക്കും സിപിഎമ്മിനും സാധിച്ചു. 62 സീറ്റുകളിലാണ് സിപിഎം ഇത്തവണ ജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *