സർക്കാർ വാഗ്ദാനം സ്വീകരിക്കുന്നതായി നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിയുടെയും മക്കൾ
വീടും സ്ഥലവും നൽകുമെന്ന സർക്കാർ വാഗ്ദാനം സ്വീകരിക്കുന്നതായി നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിയുടെയും മക്ക. തങ്ങൾക്ക് തർക്ക ഭൂമിയിൽ തന്നെ വീട് വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും വീട് നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്.
കുട്ടികളുടെ പഠന ചെലവ് ഡിവൈഎഫ്‌ഐ ഏറ്റെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി ഡിജിപി ലോക്‌നാധ് ബെഹ്‌റ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്
സാഹചര്യത്തിന് അനുസരിച്ച് പെരുമാറാത്ത പോലീസുദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിട്ടുണ്ട്. തിരുവനന്തപുരം റൂറൽ എസ് പിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമനിക് നിർദേശം നൽകിയത്. നാലാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം