മലപ്പുറത്ത് രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു
മലപ്പുറത്ത് രണ്ടു കുട്ടികള്‍ കുളത്തിൽ മുങ്ങിമരിച്ചു. അമല്‍ സയാന്‍ (3 വയസ്സ്), റിയ (4 വയസ്സ്) എന്നിവരാണ് മരിച്ചത്.വീടിന് സമീപത്തെ കുളത്തില്‍ വീണാണ് അപകടമുണ്ടായത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
തൃക്കണ്ടിയൂര്‍ എല്‍ഐസിക്കു പിന്നില്‍ കാവുങ്ങപ്പറമ്പില്‍ നൗഷാദ് നജ്ല ദമ്പതികളുടെ മകന്‍ അമന്‍സയാന്‍ (3), പാറപ്പുറത്ത് ഇല്ലത്തുപറമ്പില്‍ റഷീദ് – റഹിയാനത്ത് ദമ്പതികളുടെ മകള്‍ ഫാത്തിമ റിയ (4) ഏന്നിവരാണ് തൃക്കണ്ടിയൂര്‍ അങ്കണവാടിക്കു സമീപമുള്ള പെരിങ്കൊല്ലന്‍കുളത്തില്‍ വീണു മരിച്ചത്.